ഈ പുസ്തകം ഈ രൂപത്തിൽ ആക്കിത്തീർക്കുന്നതിന് ഈശ്വരൻ ഏർപ്പാടാക്കി തന്ന കുറെ ഏറെ പേരുണ്ട്. അവർക്കേവർക്കും നന്മ വരും: ഈ പുസ്തകത്തിന്റെ നിർമ്മാണ ഘട്ടത്തിൽ  ആശയപരമായും അല്ലാതെയും സഹായങ്ങൾ ചെയ്തു തന്ന ഏവർക്കും നന്ദി അറിയിക്കുന്നു. എല്ലാം സമയത്ത് നടന്നു. ഏറ്റവും കൂടുതൽ നന്മ അർഹിക്കുന്നത് ഈ എഴുത്തുകൾ Digital ആക്കി തീർക്കുന്നതിന് എന്നെ സഹായിച്ച  സിമിലിനോടാണ്.കോട്ടയം കാരിയായ അവർ ഒരു ഭിന്നശേഷിക്കാരി ആണ്. തക്കസമയത്ത് സഹായമായി ഈശ്വരൻ കണ്ടെത്തിയത് അവരെയാണ്. ആ നന്ദിയും കടപ്പാടും എക്കാലവുമുണ്ടാകും. Siby  Joseph , Joshy Joseph  , Ajeesh  , Sandeep Kiran തുടങ്ങിയ  എല്ലാവരിൽനിന്നും അറിവുകൾ സ്വംശീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്.അതിലുള്ള നന്ദിയും  കടപ്പാടും അറിയിച്ച്   കൊള്ളുന്നു.