പോസിറ്റീവ് മാത്രം സ്വീകരിക്കുന്ന ഈശ്വരൻ

             ഏതൊക്കെ ദേവന്മാരെയും ദേവതമാരെയും പ്രാർത്ഥിച്ചാലും മനസ്സ് ഏകാഗ്രമാക്കിയാൽ വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ അത് കേൾക്കുന്നത് ശിവനും നാരായണനും മാത്രം. കാരണം നമ്മളിൽ ശേഷിക്കുന്നത് അവരുടെ അംശങ്ങളാണ്. അങ്ങനെയാണ് ഏത് പേരിട്ട് വിളിച്ചാലും നമ്മുടെ പ്രാർത്ഥനകൾ ശരിയായ രീതിയിൽ ആണെങ്കിൽ അത് ഭഗത് സവിധം എത്തുന്നത്. മനുഷ്യൻറെ എല്ലാ പ്രവർത്തികളും പഞ്ചേന്ദ്രിയങ്ങൾ വഴി തലച്ചോറ് ഗ്രഹിച്ച് encode ചെയ്ത് ആത്മാവ് വഴി നാരായണനിൽ എത്തുന്നു .സന്യാസികൾക്കും ആചാര്യന്മാർക്കും നാരായണ സ്വരൂപത്തിൽ നിന്ന് തിരിച്ചും നിർദ്ദേശങ്ങൾ ആത്മാവിൽ എത്തിച്ചേരും. ആത്മാവ് അത് തലച്ചോറിന് നൽകുന്നു. തലച്ചോറ് അത് decode അവർക്ക് മനസ്സിലാകുന്ന രൂപത്തിൽ മാറ്റുന്നു. അങ്ങനെ തലച്ചോർ ഒരു modem (modulator-demodulator)ആയി പ്രവർത്തിക്കുന്നു. അതുകൊണ്ടാണ് ഏത് ഭാഷയിൽ പ്രാർത്ഥിച്ചാലും മനസ്സിലാവുന്നത്.

ഇത് ഹിന്ദുക്കൾക്ക് മാത്രം പറയുന്നതല്ല. ഹൈന്ദവശാസ്ത്രവുമല്ല. ഇവിടെ മതം പറയുന്നുമില്ല . നിങ്ങൾക്ക് ആരെ വേണമെങ്കിലും ആരാധിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. ആരും നിർബന്ധിക്കുന്നില്ല. ഞാനൊരു ഹിന്ദു ആയതു കൊണ്ട് ഹൈന്ദവ നാമങ്ങൾ ഉപയോഗിച്ചു എന്നേ ഉള്ളൂ. ഈശ്വരൻ എന്ന വാക്കിന് പകരം ദൈവം എന്നോ കർത്താവ് എന്നോ പടച്ചോൻ എന്നോ വിളിക്കാം. പക്ഷേ ഭൂമിയിലുള്ള 700 കോടി ജനങ്ങളുടെയും ആദ്ധ്യാത്മികതലം ഒന്നുതന്നെ ആണ്. മനുഷ്യൻറെ പ്രാർത്ഥനകളെല്ലാം അവിടെ എത്തുന്നുണ്ട്. പ്രവർത്തികളെല്ലാം രണ്ടുപേർ നിരീക്ഷിക്കുന്നുണ്ട്. അത് സത്യം തന്നെ ആണ്.നിങ്ങളുടെ പ്രവൃത്തികളും ചിന്തകളും ട്രാൻസ്മിറ്റ് ചെയ്തു ഒരു ബൃഹത് കമ്പ്യൂട്ടറിൽ ശേഖരിക്കപ്പെടുന്നുണ്ട്. നിങ്ങളുടെ അനുഭവങ്ങൾ ഓർമ്മകളായി ശേഖരിക്കപ്പെടുന്നത് നിങ്ങളുടെ തലച്ചോറിൽ ആണെന്ന് വിചാരിച്ചവരായെങ്കിൽ ഓർക്കുക നിങ്ങൾ ഒരു വിഡ്ഡി ആണെന്ന് . ഓർമ്മകൾ വരുന്നതും പോകുന്നതും ഒരിടത്ത് നിന്നാണ് ഒരിടത്തേക്കാണ്. അതായത് ശ്രീനാരായണന്റെ ഓർമ്മയാണ് നിങ്ങളുടെ ഓർമ്മകൾ. അതിനായി നിങ്ങൾക്കായി ഒരു വിഭാഗമുണ്ട്. ബാങ്ക് ലോക്കർ പോലെ. ഭൂമിയിലെ 700 കോടി പേരുടെയും ഓർമ്മകൾ ഭൂമിയിൽ അല്ല. അത് ആകാശത്തുനിന്ന് ഇന്ന് നിങ്ങളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന നാരായണന്റെ കമ്പ്യൂട്ടറിൽ ആണ്. ആ ബൃഹത് കമ്പ്യൂട്ടർ ആണ്

               നിങ്ങളുടെ ഓർമ്മകളെ നിയന്ത്രിക്കുന്നത്. ആ ഓർമ്മ ശക്തികളിൽ +ve ആയതിന് മാത്രമേ സ്ഥാനമുള്ളൂ. -ve ആയ പ്രവർത്തികൾ കൂടി വരുമ്പോൾ അദ്ദേഹത്തിന് അസ്വസ്ഥതകളുണ്ടാവുന്നൂ. താങ്ങാവുന്നതിലുപ്പുറമാകുമ്പോൾ നിങ്ങളുമായുള്ള ബന്ധം വിച്ഛദിക്കൂന്നു. നിങ്ങൾക്ക് ദുർമരണം കൊടുക്കുന്നു. നിങ്ങളുടെ ആത്മാവിനെ അദ്ദേഹം തിരസ്കരിക്കുന്നു. സ്വർഗീയ കവാടം കൊട്ടിയടക്കപ്പെട്ട ആ ആത്മാവ് രണ്ടു തലത്തിൽ എത്തും. ഒന്നൂകിൽ ഗതി കിട്ടാതെ അലഞ്ഞു നടക്കും. അല്ലെങ്കിൽ പാപ ലോകത്തിലെ കിങ്കരന്മാർ അതിനെ കൈവശപ്പെടുത്തി അവരിൽ ഒരാളാക്കും. നമ്മുടെ തലച്ചോർ ഒരു Modem ആണെന്ന് പറഞ്ഞു. ആത്മാവിനെ നശിപ്പിക്കുന്നത് നിങ്ങളുടെ പ്രവർത്തികൾ ആണ്. എന്നാൽ ഭൗതികമായ ചില പ്രവർത്തികൾ മൂലം, അപകടങ്ങൾ മൂലം തലച്ചോറിനുണ്ടാകുന്ന ക്ഷതം , നാശനം എന്നിവ തലച്ചോറിന് ഒരു modem ആയി പ്രവർത്തിക്കാൻ കഴിയാതെ ആക്കും. ആ സമയത്ത് ആത്മാവിന് വേണ്ട സിഗ്നലുകൾ ഭൂമിയിൽ നിന്ന് കിട്ടാതെ ആവും. മെയിൻ സെർവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു പോകുന്ന മുറക്ക് നിങ്ങൾ ഓർമ്മ നഷ്ട്ടവനാകും. ശാസ്ത്രത്തിന്റെ ഭാഷയിൽ കോമ. തലച്ചോറിന് എന്തെങ്കിലും പറ്റിയാൽ ഓർമ്മകൾ നഷ്ടപ്പെടുന്നതിന്റെ കാരണമിതാണ്. ശാസ്ത്രം അന്ധാളിച്ച്‌ നിൽക്കുന്ന നിമിഷവുമതാണ്.

അവർ പറഞ്ഞവസാനിപ്പിക്കും. Let’s hope for a miracle

എന്താണാ മിറാക്കിൾ ,ദൈവം ആ വ്യക്തിയുമായി ബന്ധം സ്ഥാപിക്കപ്പെടുന്ന ആ നിമിഷം . അതാണാ മിറാക്കിൾ.

Related Post

Leave a Reply

Your email address will not be published. Required fields are marked *