യോഗവും ഭാഗ്യവും!!

ഓരോരുത്തർ ജീവിച്ചു തീർക്കേണ്ട ഒരു script ആണ് യോഗം. ഈശ്വരന്റെ രക്ഷയിൽ ജീവിക്കുന്നവർ ഭാഗ്യവാന്മാർ എന്നു പറയും. അത് കേവലം യാദൃശ്ചികത അല്ല . പാമ്പ് കടിയേൽക്കുക എന്നത് ഒരാളുടെ യോഗമാണ്. എന്നാൽ അതിൽ നിന്ന് അയാൾ രക്ഷപെടുമോ ഇല്ലയോ എന്നത് അയാളുടെ നാരായണ രക്ഷ പോലെ ഇരിക്കും. പാമ്പുകടി ഒരു ഭൗതികമായി നേരിട്ട ഒരു സംഭവമാണ്. പാമ്പുകടിയേൽക്കാനും ഒരു കാരണം ഉണ്ട്. 

 കാരണം പാമ്പ് ഒരു ഭൗതിക ജീവിയാണ്.

അത് മനുഷ്യരായ നമ്മളെ ആരെ വേണമെങ്കിലും കടിക്കാം എന്നാൽ അതിന് ഏറ്റവും യോഗം ദൈവാധീനം കുറഞ്ഞവർക്കാണ്. ദൈവാധീനം കൂടുതലുള്ളവരെ പാമ്പ് അടുത്തുവരാൻ പോലും ഭയപ്പെടും. ഒഴിഞ്ഞുപോകും ഇനി പാമ്പുകടി കഴിഞ്ഞ അയാൾ രക്ഷപ്പെടാനുള്ളത് അയാളുടെ യോഗം. ഏതായാലും കടി കിട്ടി അയാൾ തൻറെ രക്ഷയും വിശ്വാസവും വികലമാക്കി വർദ്ധിപ്പിക്കുകയും അയാൾക്ക് വേണ്ടി ഈശ്വരനെ വിളിച്ചു തെറ്റുകൾ ക്ഷമിച്ച് രക്ഷ യാചിക്കാനും ഒത്തിരി പേരുണ്ടെങ്കിലും അതിൻറെ ആഴം അനുസരിച്ച് അയാളെ ആശുപത്രിയിൽ എത്തിക്കാനും അയാളെ രക്ഷിക്കാൻ ഒരു വൈദ്യനെ അടുത്ത് എത്തിക്കുകയും ചെയ്യും. ശാരീരികവും മാനസികവുമായ എല്ലാ കഷ്ടതകളും ഭൗതിക ലോകത്തിലെ നമ്മുടെ മാത്രം സൃഷ്ടികളത്രെ. ശാരീരിക അവശതകൾക്ക് ഭഗവാൻ ശിവനെ പ്രീതിപ്പെടുത്തുക മാനസിക ശാന്തിക്കും സൗഖ്യത്തിനും നാരായണ പ്രീതി നടത്തുക. അങ്ങനെ നമ്മുടെ ശരീരത്തിൻറെ രക്ഷ എപ്പോഴും ഉയർന്ന നിലയിൽ നിർത്തിയാൽ മാത്രമാണ് ശരിയായ സ്വർഗീയ ജീവിതം നമുക്ക് അനുഭവിക്കാനാവൂ.

          ഇത് മതത്തിൻറെ കാര്യത്തിൽ ഒരു കൂട്ട് ഈശോ എന്ന് വിളിക്കുമ്പോൾ മറ്റൊരു കൂട്ടർ അള്ളാ എന്നും ഒരു കൂട്ടർ വിഷ്ണു എന്നും വിളിക്കുന്നു. ചിലർക്ക് ബുദ്ധനും ,വർത്തമാന മഹാവീരനും , സത്യസായിബാവയും എല്ലാം എല്ലാം പല പേരുകളിൽ ദൈവങ്ങളാണ്. ആരൊക്കെ ഏതൊക്കെ പേരുകളിൽ വിളിച്ചാലും എല്ലാവരും വരുന്നത് ഒരിടത്തുനിന്നും പോകുന്നത് ഒരിടത്തേക്ക് തന്നെ. മരിക്കുമ്പോൾ ശരീരം ഭൂമിയിൽ ഉപേക്ഷിക്കുന്നു. ഭൗതിക തലത്തിൽ നമ്മുടെ കണ്ണുകൾ കൊണ്ട് കാണുന്നവ മാത്രമേ ഉള്ളൂ എന്ന് വിശ്വസിക്കുന്നവർക്ക് അറിവില്ല എന്ന് തിരിച്ചറിയുക.

ഏറ്റവും കഠിനമായ പാപങ്ങൾ ചെയ്യുന്നവർക്ക് അതിന്റ്തായ ശിക്ഷകളും ഉണ്ട്. ജീവിതകാലം മുഴുവൻ ദുഃഖമായി മാറുന്നതാണ് ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉള്ള കുഞ്ഞുങ്ങൾ ജനിക്കുന്നത്. കൊലപാതകം, വഞ്ചന, ചതി ,പീഡനം എന്നിവയ്ക്കുള്ള ശിക്ഷകൾ കടുത്തതാണ്. നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവരേയോ, അല്ലെങ്കിൽ നമ്മളെ തന്നെയോ കൊന്നു കളയുകയോ കിടത്തി കളയുകയോ ചെയ്യും . അങ്ങനെ നോക്കുമ്പോൾ ഈശ്വരൻ ദുഷ്ടനും ക്രൂരനുമാണ് യുക്തിവാദികളുടെ കണ്ണിൽ. എന്നാൽ അനുഭവിക്കാൻ യോഗം ഉണ്ടെങ്കിൽ അതിൻറെ കാരണക്കാരൻ ഈശ്വരനല്ല.

ആധ്യാത്മിക തലത്തിൽ ഏകദേശം ഒരു ചുരുക്കരൂപയേ ആയിട്ടുള്ളൂ. നിങ്ങൾക്കുള്ള മറുപടികൾ ഇതിൽ അടങ്ങിയിട്ടുണ്ടാവുമെന്ന് കരുതട്ടെ. ഇനിയുള്ള സംശയങ്ങൾക്ക് ലേഖകനുമായി ബന്ധപ്പെടുക . അതെല്ലാം ഉൾപ്പെടുത്തി രണ്ടാം പതിപ്പ് ഉടൻ പുറത്തിറക്കാം. അതിൽ ആത്മാവിന്റെ സഞ്ചാരപദങ്ങളെ പറ്റിയും പ്രേത ലോകത്തെ പറ്റിയും വിശദമായി പറയുന്നതാണ്.

!

Related Post

One Reply to “യോഗവും ഭാഗ്യവും!!”

Leave a Reply

Your email address will not be published. Required fields are marked *